കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന: ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പനയ്ക്കു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനു സുപ്രീം കോടതിയുടെ സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ഹൈക്കോടതി ബെഞ്ചിന്റെ തീരുമാനം ശരിവച്ചുകൊണ്ടാണു സുപ്രീം കോടതിയുടെ ഉത്തരവ്. മനുഷ്യന്റെ ജീവനോപാധിയാണു പ്രധാനമെന്നും ഇതില്‍ അനിശ്ചിതത്വം ഉണ്ടാകരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, അവ്യക്തതകള്‍ ഒഴിവാക്കി ഓഗസ്റ്റ് മാസത്തിനകം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പൗരന്റെ പ്രാഥമിക അവകാശങ്ങളിലൊന്നാണു ഭക്ഷണം കഴിക്കാനുള്ള അവകാശമെന്നു വ്യക്തമാക്കിയാണു മധുര ബെഞ്ച് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവു സ്റ്റേ ചെയ്തത്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് കാലികളെ കശാപ്പിനു വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍. കേന്ദ്ര ഉത്തരവു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കേരളസര്‍ക്കാര്‍ പ്രത്യേക പ്രമേയവും പാസാക്കിയിരുന്നു.

KCN

more recommended stories