ജീപ്പിടിച്ച് യുവതി മരിച്ചു

കാസര്‍കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് യുവതി മരിച്ചു. ഉളിയത്തടുക്ക നാഷണല്‍ നഗര്‍ സ്വദേശിനിയും മധൂര്‍ പട്‌ളയിലെ അബ്ദുല്ലയുടെ ഭാര്യയുമായ സുലൈഖ (36)യാണ് മരിച്ചത്. വൈകുന്നേരം ചെങ്കള നാലാംമൈല്‍ ദേശീയ പാതയിലാണ് അപകടം.

കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിക്ക് വെച്ച് മരണം സംഭവിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ ചെര്‍ക്കള ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

KCN

more recommended stories