കൊച്ചി മെട്രോ: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള ട്രയല്‍ റണ്‍ നാളെ ആരംഭിക്കും

കൊച്ചി : മെട്രോയുടെ സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതിന് മുന്നോടിയായി പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച ആരംഭിക്കും. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാകും ഈ ദൂരപരിധിയില്‍ ഉണ്ടാവുകയെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. കൊച്ചി മെട്രോ അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ട്രയല്‍ റണ്ണിന്റെ കാര്യം അറിയിച്ചത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം.

KCN

more recommended stories