കാര്‍ കുഴിയിലേക്ക് മറിഞ്ഞു: ഡ്രൈവര്‍ക്ക് പരിക്ക്

കാസര്‍കോട്: ചളിയംകോട് കയറ്റത്തിന് സമീപം കാര്‍ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഉദുമയിലെ താജ് ഹോട്ടലിന്റെ ഇന്നോവ കാറാണ് മറിഞ്ഞത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. ഉദുമയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കാറാണ് ചളിയംകോട് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories