Home Kasaragod ബിര്‍സ മുണ്ട ജയന്തി ആഘോഷിച്ചു

ബിര്‍സ മുണ്ട ജയന്തി ആഘോഷിച്ചു

by KCN CHANNEL
0 comment

പെരിയ: സ്വാതന്ത്ര്യ സമര പോരാളിയും ഗോത്ര ജനതയുടെ വീരനായകനുമായ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ആഘോഷിച്ച് കേരള കേന്ദ്ര സര്‍വകലാശാല. ഡോ. ബി.ആര്‍. അംബേദ്കര്‍ ഭവനില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യുവിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഗോത്ര വിഭാഗങ്ങള്‍ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണെന്ന് വൈസ് ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം പോരാട്ടങ്ങള്‍ പൊതുസമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. പുതുതലമുറയ്ക്ക് ഈ ചരിത്രം പകര്‍ന്നു നല്‍കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ക്യാപസില്‍ വൃക്ഷത്തൈകളും നട്ടു. ഗോത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണക്കായി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം ഗോത്ര വര്‍ഗ്ഗ സ്വാഭിമാന ദിനമായി രാജ്യം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള കേന്ദ്ര സര്‍വകലാശാല വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ശനിയാഴ്ച ആയമ്പാറ കാലിയടുക്കത്ത് മെഡിക്കല്‍ ക്യാമ്പ് നടക്കും. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ നല്‍കും.

You may also like

Leave a Comment