കമ്പാര്‍ : കമ്പാര്‍ ഗവ.എല്‍പി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാജിക് ഷോ സംഘടിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് എഡ്യുക്കേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീളമജലിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഫൈസല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ അമ്മു മാസ്റ്റര്‍ സ്വാഗതവും PTA പ്രസിഡന്റ് ഹാരിസ് കമ്പാര്‍ ആശംസയും ശ്രീലത ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനോടൊപ്പം കായികമേളകളിലും ശാസ്ത്രകലോത്സവ വേദികളിലും A ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരുന്നു. കായികമത്സരത്തില്‍ LP മിനി പെണ്‍കുട്ടികളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി തിളങ്ങിയ കമ്പാര്‍ സ്‌കൂളിന്റെ അഭിമാനതാരമായ മറിയം ഹസ് വ യെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
ചന്ദ്രഗിരി സ്‌കൂളിലെ അധ്യാപകനായിരുന്ന ഹരിശ്ചന്ദ്ര മാസ്റ്ററാണ് മാജിക്കിന്റെ വിസ്മയലോകത്തിലേക്ക് കമ്പാര്‍ സ്‌കൂളിനെ കൂട്ടിക്കൊണ്ടു പോയത്. ഉദ്ഘാടനവേളയില്‍ തന്നെ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ കര്‍പ്പൂരം കത്തിച്ച് വരുത്തിയത് കുട്ടികളില്‍ മാത്രമല്ല ഉദ്ഘാടന വേദിയേയും കാണികളോരോരുത്തരേയും ആശ്ചര്യമുളവാക്കി. കടലാസ് തിന്ന് വായില്‍ നിന്ന് ആണിയെടുത്തത്. ലഹരിക്കെതിരെ മാജിക്കിലൂടെ പ്രതികരിച്ചത്, വര്‍ണമനോഹരമായ കുടകളുടെ കടന്നുവരവ് തുടങ്ങി വിവിധങ്ങളായ അദ്ഭുതങ്ങളിലുടെ കടന്നുപോകാന്‍ അല്പനേരം കഴിഞ്ഞു എന്നു തന്നെ പറയാം . മാജിക്കിന്റെ ഒരു വിസ്മയ ലോകത്തിലേക്ക് കാണികളോരുത്തരേയും കൊണ്ടു പോകാന്‍ കഴിഞ്ഞു എന്നത് മജീഷ്യന്‍ ഹരിശ്ചന്ദ്രന്‍ മാഷിന്റെവിജയംതന്നെ.
വിസ്മയം തീര്‍ത്ത് കമ്പാര്‍ സ്‌കൂള്‍
16