പയ്യന്നൂര്‍. പാസ്‌പോര്‍ട്ടിനും, അനുബന്ധകാര്യങ്ങള്‍ക്കുമായി അതിരാവിലെ ട്രെയിനുകളിലും,മറ്റു വാഹനങ്ങളിലുമായി പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് പുറത്ത് ഇരിപ്പിടം ഇല്ലാത്തത് ദുരിതമാവുന്നതായി പരാതി.
കൈകുഞ്ഞുമായി എത്തുന്ന സ്ത്രീകളും, അതേപോലെ മുതിര്‍ന്ന പൗരന്മാരുമാ ണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഇവര്‍ക്ക് ഓഫീസിന് പുറത്ത് വെയിലത്ത് ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്.പലരും അവശത കൊണ്ട് കെട്ടിടങ്ങളുടെ മതിലില്‍ ചാരി നില്‍ക്കുന്നതും കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട മൊഗ്രാല്‍ ദേശീയ വേദി വൈസ് പ്രസിഡണ്ട് എംജിഎ റഹ്‌മാന്‍ വിവരം പാസ്‌പോര്‍ട്ട് ഓഫീസറെ നേരില്‍ കണ്ടു ബോധ്യപ്പെടുത്തുകയും ചെയ്തു.
അപേക്ഷകര്‍ക്ക് നല്‍കിയ സമയത്ത് ഓഫീസില്‍ എത്താനാ യാല്‍ ഇത്തരത്തില്‍ കാത്തുനില്‍ക്കേണ്ടി വരില്ലെന്നും, ഓഫീസിനകത്ത് കയറാമെന്നും ഓഫീസര്‍ പറഞ്ഞു. സമയം തെറ്റി വരുന്നവര്‍ക്കും, അപേക്ഷകര്‍ വളരെ നേരത്തെ തന്നെ വരുന്നതുമാണ് ഇത്തരത്തില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുന്നത്. അടുത്തവര്‍ഷം ഓഫീസ് പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കുമ്പോള്‍ പുറത്ത് ഇരിപ്പിടവും മറ്റും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചതായി എംജിആര്‍ റഹ്‌മാന്‍ പറഞ്ഞു.
അതേ സമയം കാസര്‍കോട്ടെ പാസ്‌പോര്‍ട്ട് ഓഫീസില്‍ അടിസ്ഥാന സൗകര്യ വികസനം ഇല്ലാത്തത് അപേക്ഷകരുടെ തിരക്കില്‍ വീര്‍പ്പുമുട്ടുന്നുമുണ്ട്. ഇവിടെയും ഇരിപ്പിടം ഇല്ലാത്തത് സ്ത്രീകള്‍ക്ക് കൈക്കുഞ്ഞുങ്ങളുമായി മണിക്കൂറുകളോളം നില്‍ക്കേണ്ടിവരുന്ന സ്ഥിതിയും ഉണ്ട്.