കാസറഗോഡ് : സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പളപരിഷ്‌കരണം,ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി അനുവദിക്കണമെന്ന് കേരള എന്‍ ജി ഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ് ആവശ്യപ്പെട്ടു.
ജീവനക്കാരെ അവഗണിക്കുകയും, ആനുകൂല്യങ്ങളും, അവകാശങ്ങളും തടഞ്ഞുവച്ച് ദ്രോഹിക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ നയം സിവില്‍ സര്‍വീസിന്റെ കാര്യക്ഷമത തകര്‍ത്തിരിക്കുകയാണ്.ഇതിനെതിരെയുള്ള ജീവനക്കാരുടെ പ്രതിഷേധം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും.
സര്‍ക്കാരിന്റെ ക്ഷേമ – വികസനപദ്ധതികള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിലൂടെ മാത്രമെ സംതൃപ്തവും, കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് സാധ്യമാവുകയുള്ളു.ഈ മാറ്റമാണ് പുതിയ സര്‍ക്കാരില്‍ നിന്നും ജീവനക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കാസറഗോഡ് ടൗണ്‍ ബാങ്ക് ഹാളില്‍ നടന്ന ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ സജീവന്‍ ചത്തോത്ത്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി. പീതാംബരന്‍,ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദിനേശ്,എന്‍ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ മാസ്റ്റര്‍,ഫെറ്റോ ജില്ലാ സെക്രട്ടറി രാജേഷ് കെ. എന്‍ ജി ഒ സംഘ് ജില്ലാ സെക്രട്ടറി സുനില്‍പി. സി.ജില്ലാ ട്രഷറര്‍ കെ.രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ജയലക്ഷ്മി, മികച്ച ബൂത്ത് ലെവല്‍ ഓഫീസറായി തെരഞ്ഞെടുത്ത രാജേഷ് സി.എച്ച്. എന്നിവരെ ആദരിച്ചു.
ജീവനക്കാരെ വിശ്വാസത്തിലെടുക്കണം.എന്‍ ജി ഒ സംഘ്




