Home Gulf ദേലംപാടി പ്രീമിയര്‍ ലീഗ് സീസണ്‍ 5 ഫെബ്രുവരി എട്ടിന് അബുദാബിയില്‍, സംഘാടക സമിതി രൂപീകരിച്ചു

ദേലംപാടി പ്രീമിയര്‍ ലീഗ് സീസണ്‍ 5 ഫെബ്രുവരി എട്ടിന് അബുദാബിയില്‍, സംഘാടക സമിതി രൂപീകരിച്ചു

by KCN CHANNEL
0 comment

അബുദാബി : യുഎഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന DPL സീസണ്‍ 5 രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി എട്ടിന് അബുദാബിയില്‍ വെ
ച്ച് നടത്തും, യു എ ഇ യിലുള്ള ദേലംപാടി പഞ്ചായത്തുകാരായ കായിക താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന ഡി പി എല്‍ സീസണ്‍ അഞ്ച് 2025 ഫെബ്രുവരി എട്ടിന് അബുദാബി ഷഹാമയിലുള്ള വോള്‍ക്കാനോ ക്രിക്കറ്റ് സ്റ്റേടിയത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു, അബുദാബി ദേലംപാടി പഞ്ചായത്ത് കെഎംസിസി സംഘടിപ്പിച്ച ഫോക്കസ് ഒണ്‍ ടാസ്‌ക് സംഗമത്തില്‍ വെച്ച് യു എ ഇ കെഎംസിസി ദേലംപാടി പഞ്ചായത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്‍ എം അബ്ദുല്ല ഹാജി സംഘാടക സമിതിയുടെ പ്രഖ്യാപനം നടത്തി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് പി എച്ച് യൂസഫിന്റെ അദ്യക്ഷതയില്‍ ജില്ല കെഎംസിസി പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ ഹാജി ഉല്‍ഘാടനം ചെയ്തു, അന്തു പള്ളങ്കോട്, അനീസ് മാങ്ങാട്, ഹനീഫ പടിഞ്ഞാറുമൂല, പി കെ അഷ്റഫ്, ഹനീഫ ചള്ളങ്കയം, ഇസ്മായില്‍ മുഗളി, ഹനീഫ മാങ്ങാട്, കെ എച്ച് അലി, അസീസ് പെര്‍മുദ, എന്‍ എം അബ്ദുല്ല ഹാജി, അഷ്റഫ് മവ്വല്‍, അച്ചു പച്ചമ്പള, തുഫൈല്‍ കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിച്ചു, ജനറല്‍ സെക്രട്ടറി ഷറഫ് അഡൂര്‍ സ്വാഗതവും സെക്രട്ടറി സുനൈഫ് പരപ്പ നന്ദിയും പറഞ്ഞു
സംഘാടക സമിതി ചെയര്‍മാന്‍ പി കെ അഷ്റഫ്, ജനറല്‍ കണ്‍വീനര്‍ ഹസീര്‍ കൊറ്റുമ്പ, ട്രഷറര്‍
തുഫൈല്‍ കൊറ്റുമ്പ, വൈസ് ചെയര്‍മാന്‍ സവാദ് ഊജംപാടി, ശിഹാബ് പരപ്പ, സഫ്വാന്‍ പരപ്പ, സിദ്ദീഖ് അഡൂര്‍, ഹനീഫ് മണിയൂര്‍, എ വൈ മുഹമ്മദ്, എസ് എ ഇല്യാസ്, കണ്‍വീനര്‍ ആഷിര്‍ പള്ളങ്കോട്, സുനൈഫ് പരപ്പ, സഫ്വാന്‍ പള്ളങ്കോട്, ചെക്കു പള്ളങ്കോട്, സിനാന്‍ പള്ളങ്കോട്, എം എ ജമാല്‍, ചീഫ് കോര്‍ഡിനേറ്റര്‍ സിറാജ് പള്ളങ്കോട്, കോര്‍ഡിനേറ്റര്‍മാര്‍ ഖലീല്‍ അഡൂര്‍, അബ്ദുല്ല അഡൂര്‍, അബ്ദുല്ല കൊറ്റുമ്പ, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് യൂസഫ്, ജനറല്‍ കണ്‍വീനര്‍ ഷറഫ് അഡൂര്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ മണിയൂര്‍, ജനറല്‍ കണ്‍വീനര്‍ ഉനൈസ് മൈനാടി, ട്രാന്‍സ്പോര്‍ട് കമ്മിറ്റി ചെയര്‍മാന്‍ BK സുലൈമാന്‍, കണ്‍വീനര്‍ CK അബ്ദുള്‍ ഹമീദ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് കൊറ്റുമ്പ, കണ്‍വീനര്‍ സാലിം പള്ളങ്കോട് തുടങ്ങിയവരെതെരെഞ്ഞെടുത്തു.

You may also like

Leave a Comment