Home Kerala ആര്‍മി ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സൈനികന്‍ മരിച്ചുകെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ആര്‍മി ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സൈനികന്‍ മരിച്ചുകെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

by KCN CHANNEL
0 comment

കോഴിക്കോട്: ദില്ലിയിലെ ആര്‍മി ക്വാട്ടേഴ്സ് കെട്ടിടത്തിന് മുകളില്‍ നിന്ന് അബദ്ധത്തില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. കൊയിലാണ്ടി പുളിയഞ്ചേരി ഹെല്‍ത്ത് സെന്ററിന് സമീപം തവളകുളംകുനി ഹരിചന്ദനം വീട്ടില്‍ പി സജിത്ത് (43) ആണ് മരിച്ചത്. ദില്ലിയില്‍ ഡിഫെന്‍സ് സര്‍വീസ് കോര്‍പ്സ് അംഗമായിരുന്നു.

ആര്‍മി ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍ നിന്നും അബദ്ധത്തില്‍ വീണതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് രാത്രി പത്ത് മണിയോടെ പുളിയഞ്ചേരിയില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് സംസ്‌കാരം വ്യാഴാഴ്ച രാവിലെ നന്മണ്ടയിലെ തറവാട് വീട്ടുവളപ്പില്‍ നടക്കും.

പിതാവ്: ബാലന്‍ (മാനന്തവാടി). അമ്മ: ദേവി. ഭാര്യ: ജോഷ്മ. മക്കള്‍: റിതുദേവ്, റിഷിക് ദേവ്. സഹോദരി: താര.

You may also like

Leave a Comment