മനാമ: ബഹ്റൈന്‍ കെഎംസിസി കാസറഗോഡ് മണ്ഡലം കൗണ്‍സില്‍ മീറ്റ് 24/11/2024 ന് മനാമയിലെ കെഎംസിസി മര്‍ഹും ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. കൗണ്‍സില്‍ മീറ്റില്‍ മണ്ഡലം പ്രസിഡന്റ് ആഷിക് കോപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സലിം തളങ്കര ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി നവാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം, ജനറല്‍ സെക്രട്ടറി റിയാസ് പട്‌ള, വൈസ് പ്രസിഡണ്ട് അബ്ദുള്ള പുത്തൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറി മുസ്താഖ് പുത്തൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖലീല്‍ ഖാസിലേന്‍ നന്ദിയും പറഞ്ഞു.
കൗണ്‍സില്‍ മീറ്റ് ജില്ലാ ഭാരവാഹികളായ സത്താര്‍ ഉപ്പള, ഖലീല്‍ ചെമ്‌നാട്,റിയാസ് കൊളവയല്‍ എന്നിവര്‍ നിയന്ത്രിച്ചു.
2024-27 കാലയളവിലേക്കുള്ള ഭാരവാഹികളായി റഫീഖ് ക്യാമ്പസ് പ്രസിഡന്റും നൗഫല്‍ ചൂരി ജനറല്‍ സെക്രട്ടറിയും ഹനീഫ് മദീന ട്രഷറര്‍, ഓര്‍ഗനൈസിങ് ഷംസു പുത്തൂര്‍ .
വൈസ് പ്രസിഡന്റ്മാര്‍ നവാസ് ചേരൂര്‍. ഖലീല്‍ ഖാസിലേന്‍, മാഹിഷാദ് ഉളിയത്തടുക്ക, ശിഹാബ് ഉളിയത്തടുക്ക
ജോയിന്റ് സെക്രട്ടറിമാര്‍ ഹൈറാസ് കോപ്പ, ബഷീര്‍, ഉബൈദ്, സാദി സാക്കു എന്നിവരെ തെരഞ്ഞെടുത്തു.
ബഹ്റൈന്‍ കെഎംസിസി കാസറഗോഡ്ജില്ലകമ്മിറ്റി