Home Kerala ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസം വൈകുന്നതിനെതിരായ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്

by KCN CHANNEL
0 comment

കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്ത ബാധിതരുടെ പുനരധിവാസം വൈകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കളക്ടറേറ്റിലെ ഗേറ്റ് തള്ളി തുറന്ന് അകത്തു കയറാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. മൂന്ന് തവണ പൊലീസ് ലാത്തി വീശി. പ്രധാന ഗേറ്റ് പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ആദ്യം തടഞ്ഞിരുന്നു. ഇതിന് ശേഷം ബാരിക്കേഡില്ലാത്ത മറ്റൊരു ഗേറ്റ് വഴി പ്രവര്‍ത്തകര്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.

അതിനിടെ സ്ഥലത്ത് സമരം നടത്തുകയായിരുന്ന എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലും വാക്ക് തര്‍ക്കമുണ്ടായി. ഈ വാക്ക് തര്‍ക്കത്തിനിടെ പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ വേണ്ടിയും പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നു. ഇതിന് ശേഷം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിട്ട് വാക്കുതര്‍ക്കവും സംഘര്‍ഷവുമുണ്ടാകുകയായിരുന്നു. ഇത് ഒഴിവാക്കാനും പൊലീസിന് ലാത്തി വീശേണ്ടി വന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അമല്‍ ജോയ്, അരുണ്‍ദേവ്, ജംഷീര്‍ പള്ളിവയലിന്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. നിലവില്‍ പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

You may also like

Leave a Comment