17
വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 34കാരനായ സിദ്ധാര്‍ത്ഥ് കൗള്‍ ഇനി വിദേശ ലീഗില്‍ കളി തുടരുമെന്നാണ് കരുതുന്നത്. ആറ് വര്‍ഷം മുമ്പാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്.
ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ മാത്രമാണ് സിദ്ധാര്‍ത്ഥ് കൗളിന് കളിക്കാനായത്. 2018 ജൂണ്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ഏകദിനത്തിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യക്കായി കളിച്ചത്. മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ആദ്യമായി കിരീടം നേടിയ കഴിഞ്ഞ സീസണില്‍ 10 കളികളില്‍ 16 വിക്കറ്റുകള്‍ നേടിയ കൗള്‍ തിളങ്ങിയിരുന്നു.