Home Sports 4 കളികളില്‍ 3 ജയം, മുഷ്താഖ് അലിയില്‍ സഞ്ജുവിന്റെ നായകത്വത്തില്‍ കേരളത്തിന്റെ കുതിപ്പ്;

4 കളികളില്‍ 3 ജയം, മുഷ്താഖ് അലിയില്‍ സഞ്ജുവിന്റെ നായകത്വത്തില്‍ കേരളത്തിന്റെ കുതിപ്പ്;

by KCN CHANNEL
0 comment

മുംബൈ: മുഷ്താഖ് അലി ട്രോഫിയില്‍ കരുത്തരായ മുംബൈയെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പ് ഇയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് കേരളം. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ആന്ധ്രയാണ് നെറ്റ് റണ്‍റേറ്റില്‍ കേരളത്തെ മറികടന്ന് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തിനും ആന്ധ്രക്കും 12 പോയന്റ് വീതമാണെങ്കിലും ഇന്നലെ മഹാരാഷ്ട്രക്കെതിരെ നേടിയ 75 റണ്‍സിന്റെ വമ്പന്‍ ജയമാണ് ആന്ധ്രയെ നെറ്റ് റണ്‍റേറ്റില്‍(+3.500) കേരളത്തിന്(+1.871) മുന്നിലെത്തിച്ചത്.

മൂന്ന് കളികളില്‍ രണ്ട് ജയവുമായി എട്ട് പോയന്റുള്ള സര്‍വീസസ് ആണ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. കരുത്തരായ മുംബൈ കേരളത്തിനെതിരായ വമ്പന്‍ തോല്‍വിയോടെ നാലാം സ്ഥാനത്തേക്ക് വീണു. മഹാരാഷ്ട്ര, ഗോവ, നാഗാലാന്‍ഡ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആദ്യ കളിയില്‍ സര്‍വീസസിനെതിരെ മൂന്ന് വിക്കറ്റ് ജയം നേടിയ കേരളം രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയോട് നാലു വിക്കറ്റിന് തോറ്റിരുന്നു. അടുത്ത മത്സരത്തില്‍ നാഗാലാന്‍ഡിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി വിജയവഴിയില്‍ തിരിച്ചെത്തിയ കേരളം ഇന്നലെ മുംബൈയെ 43 റണ്‍സിനും തകര്‍ത്തു.

You may also like

Leave a Comment