Home Kasaragod തേങ്ങയുടെ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്: തേങ്ങയില്ലാത്തത് കര്‍ഷകര്‍ക്ക് നിരാശ.

തേങ്ങയുടെ വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്: തേങ്ങയില്ലാത്തത് കര്‍ഷകര്‍ക്ക് നിരാശ.

by KCN CHANNEL
0 comment

കാസറഗോഡ്:പച്ച തേങ്ങയുടെയും, കൊപ്രയുടെയും വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോഴും ജില്ലയിലെ കേര കര്‍ഷകര്‍ നിരാശയില്‍. തെങ്ങുകളിലുണ്ടാവുന്ന അജ്ഞാതരോഗവും, കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാണ് തേങ്ങയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞതെന്ന് കര്‍ഷകര്‍ പറയുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സാമാന്യം നല്ല വില ലഭിക്കുമ്പോള്‍ തെങ്ങുകളില്‍ തേങ്ങയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇത് ഈ മേഖലയിലെ കച്ചവടക്കാരെയും തൊഴിലാളികളെയും എല്ലാം ഒരുപോലെ പ്രതിസന്ധിയിലാ ക്കിയിട്ടുണ്ട്. പച്ചത്തേങ്ങയുടെ ഇന്നത്തെ വില 50 മുതല്‍ 51 രൂപ വരെയാണെങ്കില്‍ ഉണ്ട കൊപ്രയുടെ വില 140 ല്‍ കൂടുതലാണ്. ഇത് ഇന്നേവരെയുള്ള വിലയിലുണ്ടായ സര്‍വ്വകാല റെക്കോര്‍ഡാണ്.

2017 ലാണ് നേരത്തെ പച്ച തേങ്ങയ്ക്ക് വിലകൂടിയ സമയം. അന്ന് വില 43 രൂപ വരെ എത്തിയിരുന്നു. ആ വിലകയറ്റം കുറച്ചു മാസമേ നിലനിന്നിരുന്നുള്ളൂ. 2021 ലാണ് വിലകുത്തനെ ഇടിഞ്ഞത്. അന്നത്തെ വില 20 ലേക്ക് എത്തി. ഇത് കേര കര്‍ഷകരെ ഏറെ നിരാശയി ലാക്കിയിരുന്നു.

ചില സീസണ്‍ സമയങ്ങളിലാണ് നാളികേര വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. വെളിച്ചെണ്ണയുടെ ഡിമാന്‍ഡ് മുന്നില്‍ കണ്ടുകൊണ്ട് വില കുത്തനെ കൂടും.ഓണ സീസണിലാണ് ഇത് ഏറെ പ്രതിഫലിക്കുന്നത്. അതേപോലെ നവരാത്രി ആഘോഷങ്ങള്‍ക്ക് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വലിയതോതില്‍ തേങ്ങ കയറ്റി അയക്കുന്നതും ആ സമയങ്ങളില്‍ വില കൂടാന്‍ കാരണമാവു ന്നുണ്ട്. ഇന്നിപ്പോള്‍ ശബരിമല സീസണ്‍ മുന്നില്‍ കണ്ടു കൊണ്ടാണ് വിലകയറ്റത്തിന് കാരണമായിരിക്കുന്നത്. വെളിച്ചെണ്ണയുടെയും വില കൂടിയിട്ടുണ്ട്.

അതിനിടെ കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വര്‍ധിപ്പിക്കുന്നതിനനുസരിച്ച് തേങ്ങയുടെ വില കൂടുന്നത് പലപ്പോഴും കേരകര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്നുമുണ്ട്.ജില്ലയിലെ കേര കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടലും, പരിശോധനയും ആവശ്യപ്പെട്ട് മൊഗ്രാല്‍ ദേശീയവേദി ഭാരവാഹികള്‍ സിപിസിആര്‍ഐ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഷംസുദ്ദീന്‍ മൊഗ്രാല്‍ മുഖേന ഡയറക്ടര്‍ കെബി ഹെബ്ബാറിന് നിവേദനം നല്‍കിയിട്ടുണ്ട്.

You may also like

Leave a Comment