Home National ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്ക്കിടെ വന്‍ തീപിടുത്തം

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്ക്കിടെ വന്‍ തീപിടുത്തം

by KCN CHANNEL
0 comment

പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെന്റ് സിറ്റിയിലെ സെക്ടര്‍ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നില്‍.

20 മുതല്‍ 25 വരെ ടെന്റുകളാണ് അപകടത്തില്‍ കത്തിനശിച്ചത്. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. നിലവില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം നിയന്ത്രണവിധേയമാണെന്നും അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ (എന്‍ഡിആര്‍എഫ്) അംഗങ്ങളും സ്ഥലത്തുണ്ട്, അഖാര പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഭാസ്‌കര്‍ മിശ്ര കൂട്ടിച്ചേര്‍ത്തു. ഉന്നത ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

You may also like

Leave a Comment