43
കാസര്‍കോട് ജില്ലാ മെഡിക്കല്‍ഓഫീസ് (ആരോഗ്യം ) ജനറല്‍ ആശുപത്രി നഗരസഭയുമായി ചേര്‍ന്ന് അശ്വമേധം 6.0 മുന്നോട്ഡിയായി കാസര്‍കോട് മാലിക് ദീനാര്‍ അകാദമി വിദ്യാര്‍ത്ഥികള്‍ക്കായി ചര്‍മ്മ പരിശോധന ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടത്തി. ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹ്‌മദ്. എ അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് കപ്പച്ചേരി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. ഡോ.സപ്ന എ.ബി, അകാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി, ആരോഗ്യ പ്രവര്‍ത്തകരായ കബീര്‍, അഭിലാഷ്, ശ്രീജിത്ത്, ദീപക് എന്നിവര്‍ സംസാരിച്ചു. ജനറല്‍ ആശുപത്രിയിലെ ചര്‍മ്മ രോഗ വിദഗ്ദ ഡോ. സപ്ന എ ബി കുട്ടികളെ പരിശോധിച്ചു. ക്യാമ്പില്‍ നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.