Home Kasaragod പഞ്ചായത്ത് തല സമഗ്രശിക്ഷാ വാര്‍ഷിക പദ്ധതി – വലിയപറമ്പ് ഗ്രാമപഞ്ചായത്ത പി.ഇ. സി യോഗം ചേര്‍ന്നു.

പഞ്ചായത്ത് തല സമഗ്രശിക്ഷാ വാര്‍ഷിക പദ്ധതി – വലിയപറമ്പ് ഗ്രാമപഞ്ചായത്ത പി.ഇ. സി യോഗം ചേര്‍ന്നു.

by KCN CHANNEL
0 comment


തൃക്കരിപ്പൂര്‍ : സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ബി.ആര്‍ സി ചെറുവത്തൂര്‍ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളില്‍ 2025-26 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സിവില്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള അക്കാദമിക പരിപാടികളുടെ ക്രോഡീകരണം പി.ഇ.സി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. സജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ ഖാദര്‍ പാണ്ട്യാല അദ്ധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ബി.ആര്‍ സി ട്രെയിനര്‍ പി. രാജ ഗോപാലന്‍ വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു. ഈ മാസം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭിന്ന ശേഷി സംഗമം ബാല സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനം കുട്ടികള്‍ക്ക് വേണ്ടിയുള്ള ഫുഡ്‌മ്പോള്‍ മത്സരം , തൈക്കോണ്ട കരാട്ടെ പരിശീലനം, കുട്ടികള്‍ക്കുള്ള നാടക പരിശീലനം തുടങ്ങിയ പഞ്ചായത്ത് തനതു പരിപാടികളെ യോഗം അഭിനന്ദിച്ചു ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനോഹരന്‍ കെ ആശംസകള്‍ അര്‍പ്പിച്ചു. പ്രഥമാധ്യാപകരായ മനോജ് പി.വി അബ്ദുള്‍ റസാഖ്, ബിന്ദു കെ, അനിത കെ ലൗമീറിനീറ്റ കറോണ്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചടങ്ങില്‍ വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പി.ഇ.സി. സെക്രട്ടറി സി. കുമാരന്‍ സ്വാഗതവും പഞ്ചായത്ത് ചുമതലയുള്ള സി.ആര്‍ സി കോഡിനേറ്റര്‍ സാവിത്രി സി നന്ദി പ്രകാശിപ്പിച്ചു.

സമഗ്ര ശിക്ഷാ കാസര്‍ഗോഡ് ബി.ആര്‍ സി ചെറുവത്തൂര്‍ വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുവിദ്യാലയങ്ങളില്‍ 2025-26 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന സിവില്‍ വര്‍ക്ക് ഉള്‍പ്പെടെയുള്ള അക്കാദമിക പരിപാടികളുടെ ക്രോഡീകരണം പി.ഇ.സി യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

You may also like

Leave a Comment