48
കാസര്‍കോട്: 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് നഗരസഭയില്‍
വികസന സെമിനാര്‍ സംഘടിപ്പിച്ചു. നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാരായ പി രമേഷ്, ലളിത, രഞ്ജിത തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ റവന്യൂ ഓഫീസര്‍ ഹരിപ്രസാദ്നന്ദിപറഞ്ഞു.