കാസര്‍കോട്: ജില്ലയിലെ മലയോര നിവാസികളെ വന്യമൃഗ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ടു രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ബോവിക്കാനത്ത് ഉപവാസമാരംഭിച്ചു. 10 മണിക്കാരംഭിച്ച ഉപവാസം വൈകിട്ട് ആറു മണിക്കവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.മലയോര മേഖലകളിലെ ജനങ്ങള്‍ നിരന്തരമായ വന്യമൃഗഭീഷണിയില്‍ വിഷമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇവരുടെ കൃഷികള്‍ വന്യമൃഗങ്ങള്‍ അപ്പാടെ നശിപ്പിക്കുന്നു. സദാസമയവും സുരക്ഷിതമായ ജീവിതത്തിനു ഇവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നുവന്യമൃഗഭീഷണിയില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ പൊട്ടന്‍ കളിച്ചു നില്‍ക്കുകയാണ്. നിസ്സഹായരായ മലയോര വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉടന്‍ ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ അതിനുവേണ്ടി അതിരൂക്ഷമായ പോരാട്ടമാരംഭിക്കുമെന്നും സമരസമതി മുന്നറിയിച്ചു. എഐസിസി സെക്രട്ടറി ദീപാദാസ് ഉപവാസം ഉദ്ഘാടനം ചെയ്തു. വൈകിട്ടു നടക്കുന്ന സമാപന യോഗം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
വന്യമൃഗഭീഷണി: ബോവിക്കാനത്ത് ഉണ്ണിത്താന്‍ എം.പി ഉപവാസം തുടങ്ങി
31