45
സ്വര്‍ണ്ണവിലയുടെ തിരിച്ചു കയറ്റം തുടരുന്നു. സംസ്ഥാനത്തെ സ്വര്‍ണ്ണവില ഇന്ന് വര്‍ധിച്ചു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കയറിയത്. ഇന്ന് പവന് 63,920 രൂപയും, ഗ്രാമിന് 7,990 രൂപയുമാണ് വില. രാജ്യാന്തര സ്വര്‍ണ്ണ വ്യാപാരം വെള്ളിയാഴ്ച്ച രാവിലെ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔണ്‍സിന് 23.86 ഡോളര്‍ (0.82%) ഉയര്‍ന്ന് 2,925.74 ഡോളര്‍ എന്നതാണ് നിലവാരം. കേരളത്തിലെ വെള്ളി വിലയില്‍ ഇന്ന് താഴ്ച്ചയുണ്ട്.