വിശുദ്ധ റമദാനിൽ പുണ്യ പ്രവർത്തനങ്ങൾക്കും ദാനധർമ്മങ്ങൾക്കും സമയം കണ്ടത്തണം. യഹ്യ തളങ്കര
ദുബായ്: ആത്മസംയമനവും ആത്മീയ ഉണർവും നിറഞ്ഞ വിശുദ്ധ റമദാൻ മാസത്തിൽ സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾ നേടുന്നതിനുള്ള വഴികളിൽ പുണ്യ പ്രവർത്തനങ്ങൾക്കും ദാനധർമ്മങ്ങൾക്കും സമയം കണ്ടത്തണം എന്നും മനുഷ്യന് പടച്ചവൻ നൽകിയ ഏറ്റവും വലിയ അനുഗ്രഹമായ ഈ മഹത്തായ മാസത്തിൽ മനുഷ്യർ തമ്മിലുള്ള സ്‌നേഹവും സഹകരണവും വർധിപ്പിക്കണം എന്നും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.ദുബായ് കെ.എം.സി.സി കാസര്‍കോട്് മണ്ഡലം കമ്മിറ്റി ഫെബ്രവരി 23ന് രാത്രി 8 മണിക്ക് അബു ഹൈല്‍ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ സിംസാറുല്‍ ഹഖ് ഹുദവിയുടെ അഹ്ലന്‍ റമദാന്‍ പ്രഭാഷണത്തിന്റെ ബ്രോഷര്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിക്ക് നല്‍കി പ്രകാശനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി
സമൂഹത്തിന്റെതാഴെ തട്ടിലുള്ളവരെ കണ്ടത്തി അവര്‍ക്ക് സ്വാന്തനമേകാന്‍ സാധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ദുബായ് വെല്‍ഫിറ്റ് മനാറില്‍ ചേര്‍ന്ന യോഗത്തില്‍ ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ചൂരി സ്വാഗതം പറഞ്ഞു ജില്ലാ ഭാരവാഹികളായ ഹസൈനാര്‍ ബീജന്തടുക്ക, പി.ഡി നൂറുദ്ദീന്‍, സിദ്ദീഖ് ചൗക്കി, മണ്ഡലം ഭാരവാഹികളായ തല്ഹത്ത് തളങ്കര, സിനാന്‍ തൊട്ടാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മണ്ഡലം സെക്രട്ടറി ഷുഹൈല്‍ കോപ നന്ദി പറഞ്ഞു.