81
അച്ഛന്റെ കണ്‍മുന്നില്‍ വെച്ച് ഗേറ്റ് തകര്‍ന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം
ചെന്നൈ നംഗനല്ലൂര്‍ സ്വദേശി സമ്പത്തിന്റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
ചെന്നൈ: അച്ഛന്റെ കണ്‍മുന്നില്‍ വെച്ച് ഗേറ്റ് തകര്‍ന്നുവീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ നംഗനല്ലൂര്‍ സ്വദേശി സമ്പത്തിന്റെ മകള്‍ ഐശ്വര്യ ആണ് ഗേറ്റിനടിയില്‍പ്പെട്ട് മരിച്ചത്. ഇന്നലെ വൈകീട്ട് ഐശ്വര്യയെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു സംഭവം. സമ്പത്ത് ബൈക്ക് ഉള്ളിലേക്ക് എടുത്തപ്പോള്‍ ഇരുമ്പ് ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചതാണ് ഐശ്വര്യ. പെട്ടെന്ന് ഗേറ്റ് ചരിഞ്ഞ് ഐശ്വര്യയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രക്തം വാര്‍ന്ന നിലയില്‍ ഐശ്വര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കും.