Home Sports ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

by KCN CHANNEL
0 comment

ചാമ്പ്യന്‍സ് ട്രോഫി ജേതാക്കള്‍ക്ക് സമ്മാനത്തുകയായി എത്ര കിട്ടും, തുക പ്രഖ്യാപിച്ച് ഐസിസി; 53 ശതമാനം വര്‍ധന
ദുബായ്: അടുത്ത ആഴ്ച പാകിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. 2017ല്‍ അവസാനം നടന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് സമ്മാനത്തുക ഐസിസി 53 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ സമ്മാനത്തുകയായി വിതരണം ചെയ്യുക.
ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടുന്ന ടീമിന് 2.24 മില്യണ്‍ ഡോളര്‍(ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. റണ്ണേഴ്‌സ് അപ്പിന് 1.12 മില്യണ്‍ ഡോളര്‍(ഏകദേശം 9.72 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. സെമിയിലെത്തുന്ന ടീമുകള്‍ക്ക് 5.4 കോടി വീതം സമ്മാനത്തുകയായി ലഭിക്കും അഞ്ചാം സ്ഥാനത്തും ആറാം സ്ഥാനത്തും എത്തുന്ന ടീമുൃകള്‍ക്ക് 3 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകള്‍ക്ക് 1.21 കോടി രൂപ സമ്മാനത്തുക ലഭിക്കും. ടൂര്‍ണമെന്റില്‍ പങ്കടുക്കുന്ന എല്ലാ ടീമുകള്‍ക്കും 1.08 കോടി രൂപ സമ്മാനത്തുകയുമുണ്ട്.

You may also like

Leave a Comment