Home Kerala ഇന്ന് മുതല്‍ നിരാഹാര സമരം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

ഇന്ന് മുതല്‍ നിരാഹാര സമരം; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

by KCN CHANNEL
0 comment

11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക

തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കാന്‍ ആശ വര്‍ക്കര്‍മാര്‍. 11 മണിക്കാണ് നിരാഹാര സമരം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാ?ഗമായി മൂന്ന് ആശ വര്‍ക്കര്‍മാരാണ് ഇന്ന് മുതല്‍ നിരാഹാരമിരിക്കുക. എ എം ബിന്ദു, തങ്കമണി, ഷീജ എന്നിവരാണ് ഇന്ന് നിരാഹാരമിരിക്കുന്നത്.

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരം കടുപ്പിക്കാന്‍ ആണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം 21000 രൂപയാക്കി വര്‍ദ്ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം ആയി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ തീരുമാനമാകാതെ പിന്നോട്ടില്ല എന്നാണ് ആശാവര്‍ക്കര്‍മാരുടെ നിലപാട്. രണ്ടാംഘട്ട സമരത്തിന് നിരവധി ആശാ പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സമരസമിതിയുടെ കണക്കുകൂട്ടല്‍. അതേസമയം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും.

ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കുന്ന കാര്യം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെടും. കഴിഞ്ഞദിവസം ആശ വര്‍ക്കര്‍മാരുമായി നടന്ന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സമാധാനപരമായി തന്നെ ഈ സമരം മുന്നോട്ട് കൊണ്ട് പോകാനാണ് തങ്ങളുടെ തീരുമാനമെന്നും ആശമാര്‍ പറഞ്ഞു.

You may also like

Leave a Comment