28
വില്‍പനയ്ക്കായി കൈവശം സൂക്ഷിച്ച 1.195 കിലോ കഞ്ചാവുമായി കണ്ണാറ്റിപ്പാറ സ്വദേശി എക്സൈസ് പിടിയില്‍. മഞ്ചേശ്വരം കുബ്ബന്നൂരിലെ കണ്ണാറ്റിപ്പാറ സ്വദേശി കെ.അബ്ദുള്ളയെയാണ് കുമ്പള എക്സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ കെ.ഡി മാത്യുവും സംഘവും അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍ കെ.വി മനാസ്, സിവില്‍ എക്സൈസ് ഓഫീസര്‍ എം.എം അഖിലേഷ്, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ വി.ബിജില, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി.പ്രവീണ്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.