ബദിയടുക്ക: വായനയുടെ വളര്‍ത്തിയും വളര്‍ച്ചയും സര്‍ഗാത്മക വികാസവും ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതിയായ എഴുത്തുകൂട്ടം വായനക്കൂട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കുമ്പള ബി ആര്‍ സി തല പരിപാടി പെര്‍ഡാല നവജീവന ഹയര്‍ സെക്കന്‍ഡറി വിദ്യാലയയില്‍ വച്ച് ബിപിസി ജയറാം. ജെ യുടെ അധ്യക്ഷതയില്‍ പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി പ്രഭാവതി കെദിലായ ഉദ്ഘാടനം ചെയ്തു. നവജീവന ഹൈസ്‌കൂള്‍ പ്രഥമ അധ്യാപിക ഇന്‍ ചാര്‍ജ് ഷാഹിദാ ബീവി മുഖ്യാതിഥിയായിരുന്നു. കുമ്പള ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് ആറ് മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ നിന്നായി 39 കുട്ടികള്‍ പങ്കെടുത്തു. ഗോവിന്ദരാജ് കെ സ്വാഗതവും പ്രശാന്ത് കുമാര്‍ നന്ദിയും രേഖപ്പെടുത്തി. ട്രെയിനര്‍ ഷീന എ, സി ആര്‍ സി സി വിദ്യാവാണി മഠദമൂലെ എന്നിവ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.സിആര്‍സിസി മാരായ മമത പി ,ഭാരതി വൈ എസ്, മീനാക്ഷി ബി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കുമ്പള ബി ആര്‍ സി ഏകദിന വായനാക്കൂട്ടം എഴുത്തു കൂട്ടം സംഘടിപ്പിച്ചു
16
previous post