മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് പരിധിയുടെ 12-ആം വാര്‍ഡ് മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ മലിനജലം ഒഴുകുന്ന സ്ലാബ് തകര്‍ന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ ഇക്കാര്യം ആരോഗ്യവകുപ്പിന്റെയും ഗ്രാമപ്പഞ്ചായത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തിഎങ്കിലും പഞ്ചായത്ത് അധികാറികള്‍ ഇപ്പുറം തിരിഞ്ഞു നോക്കില്ല എന്ന് പരാതി ഉയര്‍ന്നുണ്ട്.
ഈ സ്ലാബ് പൊളിഞ്ഞ ഓടയുടെ തൊട്ടുമുന്നില്‍ ജി എല്‍ പി സ്‌കൂള്‍ സ്ഥിതി ചെയ്യുകയാണ്. ഈ തുറന്ന ഓടയുടെ ദുര്‍ഗന്ധം സഹിച്ച് സ്‌കൂളില്‍ പോകേണ്ട അവസ്ഥയുമുണ്ട്. രജിസ്ട്രാര്‍ ഓഫീസിലേക്കും പോകേണ്ടത് ഇതേ ഓടയുടെ മുന്നിലൂടെയാണ്. മലിനജലത്തിന്റെ ദുര്‍ഗന്ധം കാരണം സാംക്രമിക രോഗങ്ങളുടെ ഭീതിയില്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടിക്കുന്നതായി നടുക്കാര്‍ പറയുന്നുണ്ട്.
മഴക്കാലത്തിന്റെ പശ്ചാത്തലത്തില്‍ മഴവെള്ളം മലിനജലത്തില്‍ കലര്‍ന്ന് പൊതുസ്ഥലങ്ങളില്‍ ഒഴുകുന്നതായി നാട്ടുകാര്‍ പറയുന്നു. ഡോക്യുമെന്റ് റൈറ്ററുകളും മറ്റ് നിരവധി ഓഫീസുകളും സമീപത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ പരിസരം കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയതായി ജനങ്ങള്‍ പരാതിപ്പെടുന്നു.
ഇത് സംബന്ധിച്ച് നാട്ടുകാര്‍ ആരോഗ്യവകുപ്പില്‍ പരാതിപ്പെട്ടപ്പോള്‍ ഉടന്‍ വന്ന് നോക്കുകയും മാസങ്ങള്‍ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.