Home Kasaragod മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരി നബീസ മരണപ്പെട്ടു.

മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരി നബീസ മരണപ്പെട്ടു.

by KCN CHANNEL
0 comment

ബദിയഡുക്ക മൂക്കമ്പാറ ഹംസയുടെ ഭാര്യയും
പരേതരായ പൊവ്വല്‍ പികെ അബ്ദുള്ള അല്‍മാസിന്റെ മകളും മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെ സഹോദരിയുമായ നബീസ(63) മരണപ്പെട്ടു. നീണ്ടകാലം പ്രമേഹ രോഗിയായിരുന്നു. തളങ്കര കെ എസ് അബ്ദുള്ള ആശുപത്രിയില്‍ വെച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

സുഹറ,
മിസിരിയ
സിദ്ദീഖ്, കുബ് റ, ശിഹാബ്, സിനാന്‍
സിയാന എന്നിവര്‍ മക്കളും അഫ്‌സല്‍ ബെന്‍ഗളുരു, ഹനീഫ പൊവ്വല്‍, ഖൈറുന്നിസ്സ പിലാങ്കട്ട, സുലൈമാന്‍ കുമ്പടാജെ, മുഹമ്മദ് ഷയാസ് മേല്പറമ്പ എന്നിവര്‍ മരുമക്കളും ആണ്.

പി എം മുഹമ്മദ് കുഞ്ഞി, അബ്ബാസ് എം എ, അബ്ദുല്‍ റഹിമാന്‍ എം എ, ഗഫൂര്‍ പി കെ, ജാബിര്‍ പി കെ, സുബൈര്‍ പി കെ, സുബൈദ, ഹാജിറ, റഹ്‌മത്ത്, റഷീദ പരേതയായ സഫിയ എന്നിവര്‍ സഹോദങ്ങളാണ്.

ഇന്ന് രാവിലെ 9.30 ന് ബദിയടുക്ക ടൗണ്‍ മസ്ജിദില്‍ ജനാസ നിസ്‌കാരവും പെരഡാല മഖാമ് ഖബറുസ്ഥാനില്‍ അടക്കവും നടന്നു.

You may also like

Leave a Comment