54
കടയ്ക്കുള്ളിലിട്ട് തിന്നര്‍ ഒഴിച്ചു തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് മംഗളൂരില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബേഡകം മണ്ണടുക്കയിലെ രാവുണ്ണി – സുധ ദമ്പതികളുടെ മകള്‍ രമിത (30) ആണ് മരിച്ചത്. പൊലീസ് പറയുന്നത് മണ്ണടുക്കയില്‍ സ്റ്റേഷനറി കട നടത്തുകയായിരുന്ന രമിതയെ തൊട്ടടുത്ത് ഫര്‍ണിച്ചര്‍ കട നടത്തുന്ന തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി ശ്യാമാമൃത (57) ആണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് തീവെച്ചത്.