20
പത്തനംതിട്ട എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കണമല അട്ടിവളവില്‍ വെച്ച് അപകടത്തില്‍പെടുന്നത്. ശബരിമലയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന ബാക്കി യാത്രക്കാരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും ,സമീപത്തുള്ള ആശുപത്രിയിലേക്കും മാറ്റി .ഇതില്‍ ചിലരുടെ നില ഗുരുതരമായി തുടരുന്നു.