Home Kerala പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ മുനമ്പം സമര സമിതി; കൂടിക്കാഴ്ച ഈസ്റ്ററിന് ശേഷം

by KCN CHANNEL
0 comment

മുനമ്പം സമര സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 15 അംഗ സംഘമാണ് ഈസ്റ്ററിന് ശേഷം കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നല്‍കി. ഇന്ന് വൈകീട്ടോടെ തീയതി അറിയാന്‍ സാധിക്കും. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവെക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്.

മൂന്നാഴ്ചക്കുള്ളില്‍ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും നിയമം കൊണ്ട് തങ്ങള്‍ക്ക് പ്രയോജനമുണ്ടാകുമെന്നും മുനമ്പം ജനതയുടെ സമരം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തി അനുകൂലമായ നിലപാട് ഉണ്ടാകുമെന്നും മുനമ്പം സമരസമിതി പ്രതിനിധി സിജി ട്വന്റി ഫോറിനോട് പറഞ്ഞു. ഏറെ പ്രതിക്ഷയോയെടയാണ് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതെന്നും സമരസമിതി വ്യക്തമാക്കി.

ഖഫ് ഭേദഗതി ബില്ല് പാസ്സായതോടെ മുനമ്പത്തെ പ്രശ്‌നം പരിഹരിച്ചെന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞത് . എന്നാല്‍ കിരണ്‍ റിജിജുവിന്റെ പ്രസ്താവന ബിജെപിയെയും,മുനമ്പം ജനതയെയും പ്രതിസന്ധിയിലാക്കി . ഭൂമി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് സിറോ മലബാര്‍ സഭ ആവശ്യപ്പെട്ടു . രാഷ്ട്രീയ പാര്‍ട്ടികള്‍ മുനമ്പത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് . കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഇനിയെങ്കിലും വിഷയത്തില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സിറോ മലബാര്‍ സഭ വക്താവ് ആന്റണി വടക്കേക്കര കൂട്ടിച്ചേര്‍ത്തു .

അതേസമയം, മുനമ്പം ഭൂ സമരം 186 ദിവസത്തിലേക്ക് കടന്നു. പ്രശ്‌ന പരിഹാരം നീണ്ടു പോയാല്‍ മൂന്നാംഘട്ട സമരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് മുനമ്പം ജനത

You may also like

Leave a Comment