23
സംസ്ഥാന കായികവകുപ്പ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ പ്രചരണ പരിപാടി വിജയിപ്പിക്കുന്നതിനായി കാസര്‍കോട് ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്വാഗതം പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലയില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിയും പ്രചരണ യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കുന്ന സ്വീകരണ പരിപാടിയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സംഘാടക സമിതി ഭാരവാഹികള്‍, ചെയര്‍മാന്‍ പി.ബേബി ബാലകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ പി. ഹബീബ് റഹിമാന്‍.