രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 21ന് രാവിലെ 10ന് കാലിക്കടവ് മൈതാനത്ത് നടക്കുകയാണ്. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ബാറ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഹിദായത്ത് നഗറില്‍ ലോര്‍ഡ്‌സ് ഡി ആകൃതിയിലുള്ള ഫ്‌ലഡ്‌ലൈറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന സൗഹൃദ മത്സരം ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും. ഹിദായത്ത് നഗര്‍ ലോര്‍ഡ്സ് ഉ ഷേപ്പിലുള്ള ഫ്ലഡ് ലൈറ്റ് ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം വിവിധ വകുപ്പുകളില്‍ നിന്നായി 124 ജീവനക്കാര്‍ മത്സരത്തിന്റെ ഭാഗമായി. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധു സുദനന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്റഫ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം; സൗഹൃദ ക്രിക്കറ്റ് മത്സരം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
22