മാഞ്ചസ്റ്റര്‍: വിരോചിത ജയത്തിന് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ യൂറോപ്പ ലീഗിന്റെ സെമിയില്‍. അവസാന ആറ് മിനിറ്റില്‍ മൂന്ന് ഗോള്‍ നേടിയാണ് മാഞ്ചസ്റ്റര്‍ വിജയം സ്വന്തമാക്കിയത്. ഇന്നലെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. ഇരുപാദങ്ങളിലുമായി 7-6ന്റെ ജയമാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. അധിക സമയത്തെ, അധിക എഫേര്‍ട്ടാണ് മാഞ്ചസ്റ്ററിനെ സെമിയിലെത്തിച്ചത്.
43-ാം മിനിറ്റ് വരെ നാലിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. 114-ാം മിനിറ്റില്‍ പെനല്‍റ്റി ഗോളാക്കി മാറ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് യുണൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120-ാം മിനിറ്റില്‍ കോബിയോ മാനോ യുണൈറ്റഡിനെ ഒപ്പമെത്തിച്ചു. എക്സ്ട്രാ ടൈമിന്റെ ഇന്‍ജുറി ടൈമില്‍ ഹാരി മഗ്വെയിറിലൂടെ യുണൈറ്റഡ് ജയമുറപ്പിച്ചു. സെമിയില്‍ അത്ലറ്റിക് ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ എതിരാളി.
ആറ് മിനിറ്റിനിടെ മൂന്ന് ഗോള്‍; വിസ്മയിപ്പിക്കുന്ന തിരിച്ചുവരവുമായി യുണൈറ്റഡ് യൂറോപ്പ് ലീഗ് സെമിയില്‍
29