Home Kerala പി വി അന്‍വര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ച ഏപ്രില്‍ 23ന്; യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകും

പി വി അന്‍വര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ച ഏപ്രില്‍ 23ന്; യുഡിഎഫ് പ്രവേശനം ചര്‍ച്ചയാകും

by KCN CHANNEL
0 comment

മലപ്പുറം: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തും. ഏപ്രില്‍ 23നാണ് പി വി അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുക. 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനത്തില്‍ ധാരണയാക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചയില്‍ മുന്നണി പ്രവേശനം സംബന്ധിച്ച് ധാരണയായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍?ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആലോചിക്കുന്നത്. മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി യോഗമായിരിക്കും കൈകൊള്ളുക. ഏപ്രില്‍ 23ന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം ചേരും.

You may also like

Leave a Comment