61
കാസര്‍കോട്: ആദൂര്‍, കുണ്ടാറില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ ഉണ്ടായ അപകടത്തില്‍ അഡൂര്‍, കൊട്ടിയാടിയിലെ യോഗീഷാ (19)ണ് മരിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ യോഗീഷിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ശേഷപ്പ-ശാരദ ദമ്പതികളുടെ മകനാണ്. സഹോദരന്‍: ശിവപ്രസാദ്.