18
ആദര്‍ശ രാഷ്ട്രീയത്തിന്റെ മുപ്പത്തിരണ്ട് വര്‍ഷം: ഐ.എന്‍.എല്‍ ആലംപാടി സ്ഥാപക ദിനം ആചരിച്ചു
ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടിയുടെ സ്ഥാപക ദിനം ആചരിച്ചു. ഓഫിസ് പരിസരത്ത് ഐ.എം.സി.സി നേതാവ് ഖാദര്‍ ആലംപാടി പതാക ഉയര്‍ത്തി. തുടര്‍ന്ന് ആലംപാടി അംഗനവാടി കുട്ടികള്‍ക്ക് മധുരം വിതരണം നടത്തി. ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ഗപ്പു ആലംപാടി, അബ്ദുല്‍ റഹ്‌മാന്‍ റാബി, ഖാദര്‍ മാന്‍ചാസ്, റസാക്ക് ചാല്‍ക്കര, സിദ്ധീഖ് ബിസ്മില്ല, ഹാരിസ് എസ്. ടി, സിദ്ധീഖ് മിഹ്‌റാജ്, അബൂബക്കര്‍ അക്കു, അബ്ദുള്ള കരോടി, അബൂബക്കര്‍ എരിയപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.