Home Kasaragod ഡായ ലൈഫ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘടനം നടന്നു

ഡായ ലൈഫ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘടനം നടന്നു

by KCN CHANNEL
0 comment

ആതുര ചികിത്സാ രംഗത്ത് ആറ് വര്‍ഷത്തെ സേവന പാരമ്പര്യത്തോടുകൂടിയ കാസര്‍കോട് ഡായ ലൈഫ് ഡയബറ്റിസ് & കിഡ്‌നി സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ഏപ്രില്‍ 24 തിയതി വൈകുന്നേരം 5 മണിക്ക് കര്‍ണാടക നിയമ സഭ സ്പീക്കര്‍ യു.ടി ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന വേദിയില്‍ കാസറഗോഡ് എം. ല്‍ .എ ശ്രീ. എന്‍ .എ നെല്ലിക്കുന്ന് , മഞ്ചേശ്വരം എം. എല്‍ .എ ശ്രീ. എ .കെ .എം അശ്‌റഫ് ,കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി , എന്‍ എ മുഹമ്മദ് (നാലപ്പാട് അക്കാദമി ചെയര്‍മാന്‍), കാസറഗോഡ് സി.പി എം ഏരിയ സെക്രട്ടറിമാരായ കരീം, ഹനീഫ്.കാസറഗോഡ് ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീമതി അശ്വിനി കെ.എല്‍. മംഗളൂര്‍ ജനപ്രിയ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ബഷീര്‍,കര്‍ണാടക കെ പി സി സി ജനറല്‍ സെക്രട്ടറി ടി.എം ഷാഹിദ് മുതലായ ജനപ്രിതിനിധികളും,വിശിഷ്ട വ്യക്തികളും ഉല്‍ഘടന പരിപാടിക്ക് സാക്ഷ്യം വഹിച്ചു.
ഡയ ലൈഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍മാരായ ഡോക്ടര്‍ മൊയ്ദീന്‍ കുഞ്ഞി ഐ കെ സ്വാഗതവും ഡോക്ടര്‍ മൊയ്ദീന്‍ നഫ്സീര്‍ ആദ്യക്ഷതയും വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിന്‍ മന്‍സൂര്‍ നന്ദിയും പറഞ്ഞു.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ വൃക്ക പരിചരണ കേന്ദ്രം കിടത്തി ചികിത്സായോട് കൂടി എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളോടെ പ്രവത്തനമാരംഭിച്ചതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.

You may also like

Leave a Comment