കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ട് വീടിനു തീയിട്ട കേസിലെ മുഖ്യപ്രതിയെ ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. പൂച്ചക്കാട്, തെക്കുപുറത്തെ നാസറിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഫെബ്രുവരി 11ന് രാത്രി 1.45മണിക്കാണ് കേസിനാസ്പദമായ സംഭവം. പൂച്ചക്കാട്ടെ ഫൈസലിന്റെ വീടിനു നേരെയാണ് തീവെയ്പ്പ് നടത്തിയത്. ബൈക്കിലെത്തിയ സംഘം സിറ്റൗട്ടില്‍ ഉണ്ടായിരുന്ന സോഫാസെറ്റിയില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീയിടുകയായിരുന്നുവെന്നാണ് പരാതി. അക്രമം നടക്കുന്ന സമയത്ത് വീട്ടില്‍ ഫൈസലിന്റെ ഭാര്യ ജമീലയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു. തീവെപ്പില്‍ 3 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കേസില്‍ പറയുന്നു. ചിത്താരിയില്‍ നടന്ന ഫുട്ബോള്‍ കളിക്കിടയില്‍ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് തീവെപ്പ് നടത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.
പൂച്ചക്കാട്ടെ തീവെയ്പ്പ്; മുഖ്യപ്രതി അറസ്റ്റില്‍
31