ചെമ്മനാട്: കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികള്‍ അടക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടതിനാല്‍ നിരവധി അപകടങ്ങള്‍ ഉണ്ടാവുന്നു. നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ കാരണമായ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.നാടിന്റെ നന്മക്ക് നമ്മള്‍ ഒന്നാകണം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ വിജയത്തിനായി ചേര്‍ന്ന ചെമ്മനാട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി.എ യൂസുഫ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് പി.കെ അബ്ദുല്ല മുഖ്യ പ്രഭാഷണവുംനടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി സജീര്‍ കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൂരിഷ മൂടംബയല്‍ അധ്യക്ഷതയും സെക്രട്ടറി സി.കെ സകരിയ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സബാഹ് നന്ദിയും പറഞ്ഞു.
കാസര്‍കോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കുഴികള്‍ അടക്കണം – വെല്‍ഫെയര്‍ പാര്‍ട്ടി
56