അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്‌സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്
ന്യൂഡല്‍ഹി: പാകിസ്താന്‍ പിടിയിലായിരുന്ന ബിഎസ്എഫ് ജവാന്‍ പൂര്‍ണ്ണം കുമാര്‍ ഷായെ വിട്ടയച്ചു. അട്ടാരി അതിര്‍ത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മര്‍ദത്തെ തുടര്‍ന്നാണ് ജവാനെ കൈമാറാന്‍ പാകിസ്താന്‍ തയ്യാറായത്. അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്‌സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്.
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു
പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാന്‍സ് ലാന്‍ഡിലെ കര്‍ഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തില്‍ അതിര്‍ത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളാണ് ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്.