60
കുമ്പള.കുമ്പളയിലെ പഴയകാല വ്യാപാരിയും, ഇ എം സ്റ്റോര്‍ ഉടമയുമായ മൊയ്തീന്‍കുട്ടി(75) എരിയാല്‍ നിര്യാതനായി.ഒരു വാഹനാപകടത്തില്‍പെട്ട് കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളോളമായി കുമ്പളയില്‍ പലചരക്കുകട നടത്തിവരികയായിരുന്നു.മറിയംബിയാണ് ഭാര്യ.മക്കള്‍:സഫ്വാന്‍ രിഫായി( ഇ എം സ്റ്റാര്‍) ഹിസാം( ഇ എം മെഡിക്കല്‍ സ്റ്റോര്‍ ) റുക്‌സാന,ബല്‍ക്കീസ്, കുബ്ര.
മരുമക്കള്‍:ഫര്‍ഹാന, തസ്രീന,സുറുമി.
മയ്യത്ത് ഇന്ന് വൈകുന്നേരം 4 30 ഓടെ എരിയാല്‍ വലിയ ജുമാ മസ്ജിദ് അംഗണത്തില്‍ കബറടക്കും.
നിര്യാണത്തില്‍ കുമ്പള വ്യാപാരി കൂട്ടായ്മ, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
ഫോട്ടോ: മൊയ്തീന്‍കുട്ടി എരി യാല്‍.