Home Kasaragod മുസ്ലിം ലീഗിന്റെത് പത്തരമാറ്റ് വിജയം

മുസ്ലിം ലീഗിന്റെത് പത്തരമാറ്റ് വിജയം

by KCN CHANNEL
0 comment

കാസര്‍കോട് – കാസര്‍കോട് നഗരസഭയിലെ ഒരു വാര്‍ഡിലും മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിയുടെ വന്‍ വിജയം വികസന വിരുദ്ധര്‍ക്കും പ്രതിലോമശക്തികള്‍ക്കു മേറ്റ കനത്ത പ്രഹരമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.
2020ല്‍ യു.ഡി.എഫ് മുന്നണിയില്‍ മുസ്ലിം ലീഗ് വിജയിച്ച രണ്ട് വാര്‍ഡുകളില്‍ ഭൂരിപക്ഷം ഗണ്യമായി വര്‍ദ്ധിക്കുകയും ഒരു വാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്ത് പത്തരമാറ്റ് വിജയമാണ് യു.ഡി.എഫ് നേടിയത്.
മുസ്ലിം ലീഗിനെയും യു.ഡി.എഫിനേയും മുള്‍മുനയില്‍ നിര്‍ത്തി പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ തന്നെ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു. ബി.ജെ.പിയുടെ വര്‍ഗ്ഗീയതക്കും സി.പി.എമ്മിന്റെ ജനദ്രോഹനയങ്ങള്‍ക്കും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള വോട്ടര്‍മാരുടെ വിധിയെഴുത്താണിത്.
മുസ്ലിം ലീഗ് പാര്‍ട്ടിക്കും യു.ഡി.എഫിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ജില്ലയിലെ മൂന്ന് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ വിജയമെന്നും അതിന് വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു.

You may also like

Leave a Comment