Saturday, September 21, 2024
Home Kasaragod വയനാട് ദുരന്തം; രാവണേശ്വരം സ്‌കൂള്‍ കുട്ടികളുടെ കൈത്താങ്ങ്

വയനാട് ദുരന്തം; രാവണേശ്വരം സ്‌കൂള്‍ കുട്ടികളുടെ കൈത്താങ്ങ്

by KCN CHANNEL
0 comment

ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് യൂണിറ്റ് വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും കുട്ടികളിലെയും അമ്മമാരിലെയും സംരംഭകത്വ ശേഷിയെ പരിപോഷിപ്പിക്കുന്നതിനുമായി സ്‌കൂളില്‍ സംരംഭകത്വശേഷി വികസന പരിപാടി സംഘടിപ്പിച്ചു. സ്വദേശ് പ്രസ്ഥാനത്തിന്റെ പരിശീലകനായ കെ.കെ സത്യനാരായണന്‍ പരിപാടിക്ക് നേതൃത്വം നല്‍കി. നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി സംരംഭകത്വത്തിന്റെ ആവശ്യകത, സ്വയം ഉല്‍പ്പന്ന നിര്‍മ്മാണത്തിന്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. തുടര്‍ന്ന് ഹാന്‍ഡ് വാഷ്, ടോയിലെറ്റ് ക്ലീനര്‍, കളര്‍ ഫിനോയില്‍, ക്ലോത്ത് വാഷ്, ലിക്വിഡ് ഡിഷ് വാഷ് എന്നിവ നിര്‍മ്മിച്ചു. നിര്‍മ്മാണം ലേബലിങ്ങ്, മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ളവയാണ് ക്യാമ്പില്‍ പരിശീലിപ്പിച്ചത്. 25,000 രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഉത്പന്നങ്ങളാണ് ക്യാമ്പില്‍ നിര്‍മ്മിച്ചത്.

പി ടി എ പ്രസിഡന്റ് പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. മദര്‍ പിടിഎ പ്രസിഡന്റ് ധന്യാ അരവിന്ദ് ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ കെ ജയചന്ദ്രന്‍ സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ കെ. രാജി നന്ദിയും പറഞ്ഞു. അമ്മമാര്‍, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി അംഗങ്ങള്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

You may also like

Leave a Comment