Wednesday, January 15, 2025
Home National പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അടച്ചിടും

പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് അടച്ചിടും

by KCN CHANNEL
0 comment

ദില്ലി: അറ്റകുറ്റപ്പണികള്‍ക്കായി പാസ്പോര്‍ട്ട് അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ അടുത്ത നാല് ദിവസത്തേക്ക് അടച്ചിടുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പുതിയ അപ്പോയിന്റ്മെന്റുകളൊന്നും ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് 29 രാത്രി എട്ട് മുതല്‍ സെപ്റ്റംബര്‍ രണ്ട് വൈകീട്ട് ആറുവരെയാണ് സൈറ്റ് അടച്ചിടുക. നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ വീണ്ടും ഷെഡ്യൂള്‍ ചെയ്യാമെന്നും അറിയിച്ചു.

2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിന്റ്‌മെന്റുകള്‍ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റ് ദിവസം, അപേക്ഷകര്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകള്‍ നല്‍കാനും പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.

You may also like

Leave a Comment