Home Kasaragod വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം മന്ത്രി വി.അബ്ദു റഹിമാന്‍ തറക്കല്ലിട്ടു

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം മന്ത്രി വി.അബ്ദു റഹിമാന്‍ തറക്കല്ലിട്ടു

by KCN CHANNEL
0 comment

വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. എ.കെ.എം അഷറഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്്‌സ് കേരള ഫൗണ്ടേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ.പി.എം മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കായിക വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. അനീഷ് എന്നിവര്‍ മുഖ്യാതിഥികളായി.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് പാടി, ജില്ലാ പഞ്ചായത്ത് അംഗം കമലാക്ഷി, വോര്‍ക്കാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗീത വി.ആര്‍ സമനി, രാജ്കുമാര്‍ ഷെട്ടി, മമത ഷെട്ടി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയ്തീന്‍ കുഞ്ഞി തലേക്കി, വോര്‍ക്കാടി പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹീം ധര്‍മ്മനഗര്‍, കമറുന്നീസ മുസ്തഫ, ശിവരാജ് കുമാര്‍, അബ്ദുള്‍ലത്തീഫ് കാല്‍മിഞ്ഞ, പത്മാവതി, ഉമ്മര്‍ ബോര്‍ക്കള, ആശാലത, മാലതി, പ്രൊഫസര്‍ ആന്റ് ഹെഡ് ഇ.ടി.സി വോര്‍ക്കാടി ബി. രമേഷ്, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ ഡി. ബൂബ, ഡി.എം.കെ മുഹമ്മദ്, കെ. മുഹമ്മദ്, ജയപ്രകാശ് ഡി സൂസ, ടി. ദൂമപ്പ ഷെട്ടി, അറഫ് ബഡാജെ, പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് മജല്‍, സിഡി.എസ് ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ വോര്‍ക്കാടി പഞ്ചയാത്ത് പ്രസിഡന്റ് എസ് ഭാരതി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment