Home Kasaragod കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

by KCN CHANNEL
0 comment

കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കളിസ്ഥലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി കായിക മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.സ്പോര്‍ട്്സ് കേരള ഫൗണ്ടേഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ.പി.എം മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായിക യുവജന കാര്യ വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. അനീഷ് മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എന്‍ സരിത, കുറ്റിക്കോല്‍ വൈസ് പ്രസിഡന്റ് ശോഭനകുമാരി, കാറഡുക്ക ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി. സവിത, മുന്‍ പഞ്ചായത്ത് പ്രസിഡന്‍ര് സി. ബാലന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. മാധവന്‍, അശ്വതി ജയകുമാര്‍, ശാന്ത പയ്യങ്ങാനം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദിലീപ പള്ളഞ്ചി, പി. രാഘവന്‍, വ്യാപാര സംഘടനാ പ്രതിനിധി എം. കുഞ്ഞമ്പു, പി.ടി.എ പ്രസിഡന്റ് ജി. രാജേഷ് ബാബു, എസ്.എം.സി ചെയര്‍മാന്‍ സി. ബാലകൃഷ്ണന്‍, എം.പി.ടി.എ പ്രസിഡന്റ് രാഗിണി, പി.ടി.എ വൈസ് പ്രസിഡന്റ് കെ. വിനോദ്കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എസ്. രതീഷ്, സ്‌കൂള്‍ ലീഡര്‍ പി. ഗോകുല്‍ കൃഷ്ണ ന്നെിവര്‍ സംസാരിച്ചു. ചടങ്ങില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.എസ് സന്തോഷ് കുമാര്‍ നന്ദിയും പറഞ്ഞു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും സ്പോര്‍ട്സ് കൗണ്‍സില്‍ അനുവദിച്ച 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു ലക്ഷം രൂപ ചിലവിലാണ് കളിക്കളം നിര്‍മ്മിക്കുന്നത്.

You may also like

Leave a Comment