Saturday, September 21, 2024
Home Kasaragod നബിദിന റാലിയെ മധുരം നല്‍കി സ്വീകരിച്ച് ക്ഷേത്രകമ്മിറ്റി,മൊഗ്രാല്‍ കൊപ്പളം സാക്ഷ്യം വഹിച്ചത്, മതമൈത്രിയുടെ മനോഹര ദൃശ്യങ്ങള്‍ക്ക്

നബിദിന റാലിയെ മധുരം നല്‍കി സ്വീകരിച്ച് ക്ഷേത്രകമ്മിറ്റി,മൊഗ്രാല്‍ കൊപ്പളം സാക്ഷ്യം വഹിച്ചത്, മതമൈത്രിയുടെ മനോഹര ദൃശ്യങ്ങള്‍ക്ക്

by KCN CHANNEL
0 comment

, കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ്സയുടെ നബിദിന റാലിയെ കൊപ്പളം ഗാന്ധി നഗര്‍ കോര്‍ ദബ്ബു ദേവസ്ഥാനക്കമ്മറ്റി ഭാരവാഹികള്‍ മധുരം നല്‍കി സ്വീകരിക്കുകയായിരുന്നു

നബിദിനത്തില്‍ ,മൊഗ്രാല്‍ കൊപ്പളം സാക്ഷ്യം വഹിച്ചത് മതമൈത്രിയുടെ മനോഹര ദൃശ്യങ്ങള്‍ക്ക്. കൊപ്പളം സിറാജുല്‍ ഉലൂം മദ്രസ്സയുടെ നബിദിന റാലിയെ കൊപ്പളം ഗാന്ധി നഗര്‍ കോര്‍ ദബ്ബു ദേവസ്ഥാനക്കമ്മറ്റി ഭാരവാഹികള്‍ മധുരം നല്‍കി സ്വീകരിച്ചാണ് മതസൗഹോദര്യത്തിന്റെ മനോഹര കാഴ്ച്ചയായത്. ക്ഷേത്രകമ്മിറ്റിയൊടൊപ്പം, ഗാന്ധി നഗര്‍ നിവാസികളും നബിദിനറാലിയെ സ്വീകരിക്കുവാനെത്തി.

ഗാന്ധി നഗര്‍ കോര്‍ ധബ്ബു ദേവസ്താന കമ്മിറ്റി ഭാരവഹികളാ സീനന്‍, ചിതന്‍, ശൈലേഷ്, രമേശ്, ദിനേശ്, സുരേഷ്, മഹേഷ്, പ്രഭാകര്‍, സമ്പത്, ദീപക്, ലക്ഷ്മണ്, കാന്തു, മങ്കള്‍, പ്രമോദ്, ഉദയകുമാര്‍, എംപി ഗംഗാദര്‍ എന്നിവരും, യൂത്ത് വിംഗ് കമ്മിറ്റി അംഗളായ തസ്‌നീം, സമദ്, മുഹമ്മദ് അയാസ്,മുഹാസ് അസറുദ്ധീന്‍, സൈഫല്‍, സിദ്ധീക്, മന്‍സൂര്‍, മഹ്ഷൂക്,അബ്ദുല്‍ റഹ്‌മാന്‍ സുജാഹി,ഹനീഫ്, ബാസിത്,ഹനീഫ ട്ടമ്പോ, ഉവൈസ്, ജുനൈദ് മുഹമ്മദ് യസ, ഹംസ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വംനല്‍കി.

ഉലൂം മദ്രസ്സയുടെ നബിദിന റാലിയെ കൊപ്പളം ഗാന്ധി നഗര്‍ കോര്‍ ദബ്ബു ദേവസ്ഥാനക്കമ്മറ്റി ഭാരവാഹികള്‍ മധുരം നല്‍കി സ്വീകരിക്കുകയായിരുന്നു

You may also like

Leave a Comment