Home Kasaragod റോട്ടറി നേഷന്‍ബില്‍ഡര്‍ അവാര്‍ഡ്മുംതാസിനു നാരായണനും

റോട്ടറി നേഷന്‍ബില്‍ഡര്‍ അവാര്‍ഡ്മുംതാസിനു നാരായണനും

by KCN CHANNEL
0 comment

കാസര്‍കോട്: അടിസ്ഥാന വിദ്യാഭ്യാസ പ്രചാരത്തിന്റെ ഭാഗമായി റോട്ടറി ഇന്റര്‍നാഷണല്‍ അധ്യാപക മേഖലയില്‍ നല്‍കി വരുന്ന ഈ വര്‍ഷത്തെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡുകള്‍ ബോവിക്കാനം ബി.എ ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ നാരായണനും നായമാര്‍മൂല ടി. ഐ.എച്ച്. എസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപിക എം എ മുംതാസിനും വിതരണം ചെയ്തു.
പാഠ്യ-പാഠ്യേതര മേഖലയില്‍ വൈവിധ്യമായ രീതിയില്‍ മികവ് പരിഗണിച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്.
സംസ്ഥാന ഗണിതശാസ്ത്ര അധ്യാപക റിസ്സോര്‍സ് ഗ്രൂപ്പിലെ മാസ്റ്റര്‍ ട്രൈയിനറും ജില്ലയിലെ സര്‍വ്വ ശിക്ഷാ അഭ്യാന്‍ അധ്യാപക പരിശീലകനുമാണ് ഉദുമ മാങ്ങാട് സ്വദേശി കൂടിയായ കെ. നാരായണന്‍.
സാഹിത്യ മേഖലയില്‍ ശ്രദ്ധേയമായ എം എ. മുംതാസ് സാമൂഹ്യ പ്രവര്‍ത്തകയും
കവിയത്രിയും യാത്രാ വിവരണമുള്‍പ്പെടെ നാലു പുസ്തകങ്ങളുടെ രചിതാവും കൂടിയാണ്.
കാസര്‍കോട് റോട്ടറിയുടെ കുടുംബ സംഗമവും ഓണോത്സവും നടന്നു. വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും സംഗീത പരിപാടി, കുട്ടികള്‍ക്കുള്ള മത്സരങ്ങളും അരങ്ങേറി.
റോട്ടറി പ്രസിഡണ്ട് ഡോ. ബി നാരായണ നായക് അധ്യക്ഷനായി. പ്രെറ്റി വ്യൂമണ്‍ ബ്യൂട്ടി പാര്‍ലര്‍ മാനേജിംഗ് ഡയറക്ടര്‍ സുചിത്ര പിള്ള മുഖ്യാതിഥിയായി.
നേഷന്‍ ബില്‍ഡര്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എ സി ജോഷി, ഡോ. എം എസ് ശ്രീധര റാവു, റോട്ടറി വനിത ഫോറം സെക്രട്ടറി അശ്വിനി വരദരാജ്, എം ടി ദിനേശ്, പി വി ഗോകുല്‍ ചന്ദ്ര ബാബു എന്നിവര്‍ സംസാരിച്ചു. ജൈവ കൃഷി അവാര്‍ഡ് നേടിയ ഡോ. യു. എസ് ഭട്ടിനെ മുന്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഹരികൃഷണന്‍ നമ്പ്യാര്‍ ആദരിച്ചു. റോട്ടറി വനിത ഫോറം പ്രസിഡണ്ട് സി ബിന്ദു സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കെ. ഹരിപ്രസാദ് നന്ദിയുംപറഞ്ഞു.

You may also like

Leave a Comment